നിപ്പ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മലപ്പുറം സ്വദേശിനി വെന്റിലേറ്ററില്‍: ഗുരുതരാവസ്ഥയിലുള്ള യുവതിയുടെ സ്രവ പരിശോധനാഫലം ഇന്ന് ലഭിക്കും: യുവതി കോട്ടക്കലില്‍ ചികിത്സയ്ക്ക് എത്തിയത് ഒരാഴ്ചയ്ക്ക് മുമ്പ്
നിപ്പയെന്ന് സംശയം; മലപ്പുറം സ്വദേശിനിയായ 40കാരി വെന്റിലേറ്ററില്‍
By : സ്വന്തം ലേഖകൻ
Update: 2025-04-05 00:01 GMT
കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളുമായി മലപ്പുറം സ്വദേശിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ നാല്പതുകാരിയെ ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഇന്നലെ വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
ഗുരുതരാവസ്ഥയിലായതിനാല്‍ ഇവരെ വെന്റിലേറ്ററിലേക്കു മാറ്റി. സവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം നാളെ രാവിലെ ലഭിക്കും. ഒരാഴ്ച മുമ്പാണ് യുവതി കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.