കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവം; നിര്‍മാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി
കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവം; നിര്‍മാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി
By : സ്വന്തം ലേഖകൻ
Update: 2025-04-10 23:58 GMT
വണ്ടൂര്‍: കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തില്‍ നിര്‍മാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ ചുമത്തി. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തല്‍മണ്ണ ആര്‍ഡിഒ കോടതി പിഴ ചുമത്തിയത്. പ്രദേശത്തെ റസ്റ്ററന്റില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ ചിലന്തി വല ഉള്‍പ്പെടെ കണ്ടത്.
കിട്ടിയ ആള് വെള്ളക്കുപ്പി പൊട്ടിക്കാതെ റസ്റ്ററന്റില്‍ ഏല്‍പ്പിച്ചു. ഇവര്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പരിശോധനയെ തുടര്‍ന്നു വണ്ടൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കെ.ജസീല നിര്‍മാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി. സംഭവത്തില്‍ നിര്‍മാതാക്കള്‍ക്കും വില്പനക്കാര്ക്കും വിതരണക്കാര്‍ക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും കോടതി പറഞ്ഞു.