ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ച സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റില്‍

ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ച സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റില്‍

Update: 2025-04-24 04:24 GMT

മുംബൈ: മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിടുക ആയിരുന്നു. മുംബൈയില്‍ നടന്ന സംഭവത്തില്‍ പ്രതി അഫ്‌സര്‍ ആലമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര ചൗഹാന്‍ (30) ആണു കൊല്ലപ്പെട്ടത്.

കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ഇരുവരും. കാന്തിവ്ലി വെസ്റ്റില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി അഫ്‌സര്‍ ആലം ഫോണില്‍ ഐപിഎല്‍ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാന്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചിരുന്നു. ശബ്ദം താഴ്ത്താന്‍ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടര്‍ന്നതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

Tags:    

Similar News