വൈക്കത്തുനിന്നു കാണാതായ പതിമൂന്നുകാരിക്കായി അന്വേഷണം ഊര്‍ജിതം; ബെംഗളൂരുവില്‍ ഉള്ളതായി റിപ്പോര്‍ട്ട്
വൈക്കത്തുനിന്നു കാണാതായ പതിമൂന്നുകാരിക്കായി അന്വേഷണം ഊര്‍ജിതം
By : സ്വന്തം ലേഖകൻ
Update: 2025-04-26 00:51 GMT
കോട്ടയം: വൈക്കത്തുനിന്നു കാണാതായ പതിമൂന്നുകാരിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്കു പോയ കുട്ടി പാലക്കാട് എത്തിയതിന്റെ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കാണാതാകുമ്പോള്‍ കുട്ടിയോടൊപ്പം തിരുവനന്തപുരം സ്വദേശിയായ സുഹൃത്തും ഉണ്ടായിരുന്നുന്നെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഇരുവരും ബെംഗളൂരുവിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. വാട്സാപ് ഗ്രൂപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.