തമിഴ്നാട് സേലത്ത് പടക്കം പൊട്ടിത്തെറിച്ച് നാലു പേര്‍ മരിച്ചു: മരിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്തയാളും: പൊട്ടിയത് ക്ഷേത്രഉത്സവത്തിന് കൊണ്ടു വന്ന പടക്കം

Update: 2025-04-26 07:28 GMT

സേലം (തമിഴ്നാട്): സേലത്തിന് സമീപം കാഞ്ഞനായ്ക്കന്‍പട്ടിയില്‍ ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന പടക്കം പൊട്ടിത്തെറിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവവ ആഘോഷത്തിനിടെയായിരുന്നു സ്ഫോടനം.

ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ഒരാള്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അയാള്‍ വീണ്ടും പടക്കം പൊട്ടിച്ച് വലിച്ചെറിഞ്ഞു. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ചെന്ന് പതിച്ചത്. തുടര്‍ന്ന് പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് സമീപത്ത് നിന്നിരുന്ന മൂന്നുപേര്‍ സംഭവ സ്ഥലത്ത് വച്ചു മരിച്ചു. പരുക്കേറ്റയാളെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളും രാവിലെയോടെ മരിച്ചു.

Similar News