സെറ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 28 മുതല്‍

സെറ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 28 മുതല്‍

Update: 2025-04-26 14:31 GMT

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി,നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET JULY 2025)www.lbscentre.kerala.gov.in-ല്‍ ഓണ്‍ലൈനായി ഏപ്രില്‍28മുതല്‍ രജിസ്റ്റര്‍ ചെയ്യാം.25/04/2025ലെ സര്‍ക്കാര്‍ ഉത്തരവ്G.O.(Rt) No.2875/2025/GEDNപ്രകാരം എല്‍ബിഎസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയെയാണ് സെറ്റ് പരീക്ഷ നടത്തുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രോസ്പെക്ടസും,സിലബസും എല്‍ ബി എസ് സെന്ററിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍50ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും,ബി.എഡുമാണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.LTTC, DLEDതുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന്5%മാര്‍ക്കിളവ് ഉണ്ട്.

ജനറല്‍ ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍1300രൂപയും,എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍750രൂപയും ഓണ്‍ലൈനായി അടയ്ക്കണം. പി.ഡബ്ലിയു.ഡി. വിഭാഗത്തിലുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,എസ്.സി./എസ്.ടി. വിഭാഗത്തിലുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍,ഒ.ബി.സി. നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2024ഏപ്രില്‍29നും2025ജൂണ്‍4നും ഇടയില്‍ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം. പി.ഡബ്ലിയു.ഡി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ജൂണ്‍2ന് മുമ്പ് തിരുവനന്തപുരം എല്‍ പി എസ് സെന്ററില്‍ ലഭിക്കത്തക്കവിധം അയക്കണം.

ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി2025മേയ്28ന്5മണി. വിശദവിവരങ്ങള്‍ക്ക് :www.lbscentre.kerala.gov.in

Tags:    

Similar News