വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കം; വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം

വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം

Update: 2025-04-27 10:33 GMT

കോഴിക്കോട്: വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. കൊടുവള്ളി വെണ്ണക്കാടാണ് വിവാഹ സംഘത്തിന്റെ ബസിന് നേരെ ഒരു സംഘം പടക്കം എറിഞ്ഞത്. പുറത്തിറങ്ങിയവരെ മര്‍ദിക്കുകയും ചെയ്തു. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രമങ്ങള്‍ക്ക് കാരണം. വിവാഹ സംഘത്തിന്റെ ബസിന്റെ ചില്ലുകളും അതിക്രമികള്‍ തകര്‍ത്തു. ഗുണ്ട ആട് ഷമീറും സംഘവുമാണ് ആക്രമണം നടത്തിയത്.

Similar News