ഹജ്ജ് ക്യാമ്പിന്റെ സംഘാടകസമിതി രൂപീകരിച്ചു; സിയാല്‍ അക്കാഡമിയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു
ഹജ്ജ് ക്യാമ്പിന്റെ സംഘാടകസമിതി രൂപീകരിച്ചു
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2025 ല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കായുള്ള കൊച്ചിന്‍ എംബാര്‍ക്കേഷന്‍ ക്യാമ്പ് സ്വാഗത സംഘം രൂപീകരണയോഗം സിയാല്‍ അക്കാഡമിയില്‍ ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.
പ്രാര്‍ത്ഥനയ്ക്ക് മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി നേതൃത്വം നല്‍കി. ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മറ്റു സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി ഹജ്ജ് ക്യാമ്പിന്റെ സംഘാടകസമിതിയുടെ ചെയര്‍മാനായി പട്ടാമ്പി എംഎല്‍എയും ഹജ്ജ് കമ്മിറ്റി അംഗവുമായ മുഹമ്മദ് മുഹ്സ്സിന്‍ എം.എല്‍. എ. യും വൈസ് ചെയര്‍മാന്‍ മാരായി നൂര്‍ മുഹമ്മദ് നൂര്‍ഷ ,മുഹമ്മദ് സക്കീര്‍ , അനസ് ഹാജി എന്നിവരെയും, ജനറല്‍ കണ്‍വീനറായി അഡ്വ: മൊയ്തീന്‍ കുട്ടിയേയും ക്യാമ്പ് അസി: കോ കോഡിനേറ്ററായി ടി.കെ. സലിം, പി.എം സഹീര്‍ എന്നിവരെയും തെരഞ്ഞടുത്തു.
കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സാണ് സര്‍വീസ് നടത്തുന്നത്, മെയ് 16 മുതല്‍ 30 വരെ തീയതികളിലായി 21 സര്‍വീസുകളാണുള്ളത്.