ബാങ്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 62 ലക്ഷം തട്ടി; പ്രതിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലിസ്
ബാങ്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 62 ലക്ഷം തട്ടി; പ്രതിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലിസ്
By : സ്വന്തം ലേഖകൻ
Update: 2025-04-28 00:42 GMT
കോഴിക്കോട്: ബാങ്ക് ലോണ്‍ ശരിയാക്കി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് വൈത്തിരി സ്വദേശിയില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിച്ച പ്രതിയെ ചെന്നൈയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഡില്ലി കുമാര്‍ (31) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദേശമനുസരിച്ച് എഎസ്ഐ മുരളീധരന്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഗോവിന്ദന്‍കുട്ടി സബിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.