മലയാറ്റൂരില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാരനെ പിക്കപ്പ് വാന്‍ ഇടിച്ചിട്ടു; ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിധിന് അടിയന്തിര ശസ്ത്രക്രിയ: നിര്‍ത്താതെ പോയ പിക്കപ്പ് വാനായി തിരച്ചില്‍

മലയാറ്റൂരില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാരനെ പിക്കപ്പ് വാന്‍ ഇടിച്ചിട്ടു

Update: 2025-04-28 03:39 GMT

കോതമംഗലം: മലയാറ്റൂരില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാരനെ പിക്കപ്പ് വാന്‍ ഇടിച്ചിട്ടു. അതിരമ്പുഴ സ്വദേശി നിധിനെയാണ് ഇന്നലെ രാത്രി പിക്കപ്പ് വാന്‍ ഇടിച്ചത്. പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിധിനെ വയറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.

നിധിന്‍ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്. കെഎപിഎയിലെ പൊലീസുകാരനാണ് നിധിന്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. നിധിനെ ഇടിച്ചിട്ട പിക്കപ്പ് വാന്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സിസിടിവി ദൃശ്യത്തില്‍ നിന്ന് വാഹനം തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് കാലടി എസ്എച്ച്ഒ വിശദമാക്കിയത്.

Tags:    

Similar News