തേങ്ങാ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി; പിന്നാലെ പൈസ കൈപ്പറ്റി മുങ്ങി; കേസിൽ യുവാവ് പിടിയിൽ

Update: 2025-04-27 17:01 GMT

കൊച്ചി: തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം പറ്റിച്ച കേസിൽ യുവാവ് പിടിയിൽ. വടുതല ഡോൺ ബോസ്കോ റോഡ് ചീരംവേലിൽ വീട്ടിൽ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

മൂവായിരം കിലോ തേങ്ങ നൽകാമെന്ന് പറഞ്ഞ് മഞ്ഞപ്ര സ്വദേശിയുടെ പക്കൽ നിന്നും 1,74,000 രൂപ കൈപ്പറ്റിയ ശേഷം തേങ്ങ നൽകാതെ പറ്റിച്ച് കടന്നുകളയുകയായിരിന്നു.

പിന്നീട് കൈപ്പറ്റിയ തുകയിൽ നിന്നും 69000 രൂപ മാത്രമാണ് തിരികെ നൽകിയത്. പണം നൽകാത്തതിനെ തുടർന്ന് മഞ്ഞപ്ര സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിടിയിലായ സജേഷിനെതിരേ ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ വേറെയും കേസുകൾ നിലവിൽ ഉണ്ട്.

Tags:    

Similar News