റോഡരികില കോണ്‍ക്രീറ്റ് വാല്‍വില്‍ ഇടിച്ച് ബൈക്ക് വയലിലേക്ക് മറിഞ്ഞു; കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു

ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

Update: 2025-04-28 00:07 GMT

കണ്ണൂര്‍: മട്ടന്നൂര്‍ കൊടോളിപ്രത്ത് ബൈക്ക വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പരുക്കേറ്റു. തെരൂര്‍ സ്വദേശി എം.കെ.ദിവാകരന്‍ (54) ആണ് മരിച്ചത്. ഭാര്യ വിജിന (42), മകന്‍ അഹാല്‍ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 7.45ഓടെ കൊടോളിപ്രം പൈപ്പ് ലൈന്‍ റോഡിലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികിലുള്ള പൈപ്പിന്റെ കോണ്‍ക്രീറ്റ് വാള്‍വില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിവാകരനെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിമുക്ത ഭടനാണ് മരിച്ച ദിവാകരന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ചു സംസ്‌കരിക്കും.

Tags:    

Similar News