കാടുമൂടിയ സ്ഥലത്ത് പതിവില്ലാതെ വെളിച്ചം; തിരച്ചില്‍ നടത്തുന്നതിനിടെ മഞ്ചേശ്വരത്ത് യുവാവിന് വെടയേറ്റു
കാടുമൂടിയ സ്ഥലത്ത് പതിവില്ലാതെ വെളിച്ചം; തിരച്ചില്‍ നടത്തുന്നതിനിടെ മഞ്ചേശ്വരത്ത് യുവാവിന് വെടയേറ്റു
By : സ്വന്തം ലേഖകൻ
Update: 2025-04-28 04:13 GMT
കാസര്‍കോട്: മഞ്ചേശ്വരത്ത് കാടമൂടിക്കിടക്കുന്ന പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ യുവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്തുന്നിന്നു പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചില്‍ നടത്തുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു.
സവാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്നതിന് മൂന്നു കിലോമീറ്റര്‍ അപ്പുറം കര്‍ണാടക അതിര്‍ത്തിയായതിനാല്‍ പ്രതികള്‍ അങ്ങോട്ടു കടന്നിരിക്കാമെന്നാണ് സൂചന. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.