പടക്കക്കടയ്ക്ക് തീപിടിച്ച സംഭവം: ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു

പടക്കക്കട കത്തിനശിച്ച സംഭവത്തില്‍ ഉടമയ്ക്കെതിരെ കേസെടുത്തു

Update: 2025-04-28 15:20 GMT

കോഴഞ്ചേരി: പടക്കക്കട കത്തിനശിച്ച സംഭവത്തില്‍ ഉടമയ്ക്കെതിരെ ആറന്മുള പോലീസ് കേസെടുത്തു. കോഴഞ്ചേരി കേദാരം പടക്കക്കട ഉടമ നന്ദകുമാറിന്റെ സ്ഥാപനത്തിലാണ് ഞായറാഴ്ച്ച മൂന്നുമണിയോടെ അപകടമുണ്ടായത്. കടയിലെ ജീവനക്കാരന്‍ റാന്നി ഉതിമൂട് മണ്ടപ്പതാലില്‍ വീട്ടില്‍ വിനോദെന്ന ബിനു (40)ന് പരിക്കേറ്റിരുന്നു. കോഴഞ്ചേരി വണ്ടിപ്പേട്ടയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നത്. അപകടത്തേതുടര്‍ന്ന് ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ ജോലി നോക്കി വരികയാണ് ഇയാള്‍. ദോശക്കല്ല് ഗ്രൈന്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് ഗ്രൈന്‍ഡ് ചെയ്തപ്പോള്‍ തീപൊരി തെറിച്ചുവീണ് പടക്കക്കടയില്‍ സൂക്ഷിചിരുന്ന ഓലപ്പടക്കം പൊട്ടിയും, പേപ്പര്‍, കമ്പി പൂത്തിരി എന്നിവ കത്തിയുമാണ് അപകടമുണ്ടായത്.വിനോദിന് കാലുകള്‍ക്കും തലയിലും സാരമായ പൊള്ളലേറ്റു.

സ്ഫോടകവസ്തുക്കള്‍ വില്‍ക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനും നിയമാനുസരണമുള്ള അനുമതിയില്ലാതെയാണ് നിലവില്‍ സ്ഥാപനം പ്രവര്‍ത്തിച്ചുവന്നതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.സ്ഫോടകവസ്തുക്കളുടെ ഇനത്തില്‍പ്പെട്ട പടക്കങ്ങള്‍ സൂക്ഷിച്ചുവച്ച് ജീവന് അപകടം ഉണ്ടാക്കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ആറന്മുള എസ് ഐ വി വിഷ്ണുവാണ് കേസെടുത്തത്. ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

Tags:    

Similar News