സ്വാമി ഭദ്രാനന്ദ് അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷന്‍; സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

Update: 2025-05-03 10:22 GMT

കൊച്ചി : അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക്, വാര്‍ഡ് ഭാരവാഹികള്‍ എന്നിവരെ തെരഞ്ഞെടുക്കാനുള്ള ചുമതലയും സ്വാമി ഭദ്രാനന്ദിന് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള അധികാരവും സ്വാമി ഭദ്രാനന്ദിന് നല്‍കിയിട്ടുണ്ട്. ബിജെപിയുടെ തുടക്കമായ ജനസംഘത്തിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും പിറവി അഖില്‍ ഭാരത് ഹിന്ദു മഹാസഭയില്‍ നിന്നായിരുന്നു.

Tags:    

Similar News