വയനാട് വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു; മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി

വയനാട് വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

Update: 2025-05-05 13:29 GMT

വയനാട്: വയനാട് വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പുലിക്കാട്ട് കടവ് പുഴയോട് ചേര്‍ന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. ബന്ധുക്കളായ വിദ്യാര്‍ഥികളാണ് മരിച്ചത്. വാഴപ്ലാംകുടി അജിന്‍ ക്രിസ്റ്റി കളപ്പുരയ്ക്കല്‍ എന്നീ കുട്ടികളാണ് മരിച്ചത്. അഞ്ച് കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച കുട്ടികളില്‍ ഒരാള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മറ്റൊരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും.

Tags:    

Similar News