പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയെന്ന കേസ്; എഴുപത്തൊന്നുകാരനെ കോടതി വെറുതേ വിട്ടു

പോക്‌സോ കേസിൽ എഴുപത്തൊന്നുകാരനെ വെറുതേവിട്ടു

Update: 2025-05-06 02:04 GMT

മഞ്ചേരി: പതിനഞ്ചുവയസ്സുകാരനെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി വീട്ടില്‍വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയെന്ന കേസിലെ പ്രതിയെ കോടതി വെറുതേവിട്ടു. വേങ്ങര സ്വദേശി സൈദലവിയെ(71)യാണ് മഞ്ചേരി ഒന്നാം ഫാസ്റ്റ്ട്രാക്ക് കോടതി (പോക്സോ) ജഡ്ജി എ.എം. അഷ്റഫ് വെറുതേവിട്ടത്.

പ്രതിക്കെതിരേ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വേങ്ങര പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. പ്രതിക്കുവേണ്ടി അഡ്വ. കെ. ഷാജു ഒതുക്കുങ്ങല്‍, അഡ്വ. കെ.കെ. സൗദത്ത് എന്നിവര്‍ ഹാജരായി.

Tags:    

Similar News