ഹൈബ്രിഡ് കഞ്ചാവ് കേസില്‍ രണ്ട് യുവതികളടക്കം നാലു പേര്‍കൂടി രഹസ്യമൊഴി നല്‍കി; കേസില്‍ ശ്രീനാഥ് ഭാസിയടക്കം ആറുപേര്‍ സാക്ഷികളാകും

ശ്രീനാഥ് ഭാസിയടക്കം ആറുപേര്‍ സാക്ഷികളാകും

Update: 2025-05-08 14:50 GMT


ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയടക്കം ആറുപേരെ സാക്ഷിയാക്കും. ചേര്‍ത്തല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ട് യുവതികളടക്കം നാലു പേര്‍കൂടി വ്യാഴാഴ്ച രഹസ്യമൊഴി നല്‍കി. ഇതോടെയാണ് കേസില്‍ ആറുപേരെ സാക്ഷിയാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

കഴിഞ്ഞദിവസം നടന്‍ ശ്രീനാഥ് ഭാസിയും മറ്റൊരു യുവാവും രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളത്തെ തസ്‌ലീമയുടെ ഫ്‌ലാറ്റില്‍ കഞ്ചാവ് ഒളിപ്പിക്കാന്‍ സഹായിച്ച ഒരു യുവതിയുടെയും ആലപ്പുഴയില്‍ കഞ്ചാവ് കടത്താന്‍ കാര്‍ വാടകക്ക് എടുക്കാന്‍ ആധാര്‍ നല്‍കിയ മറ്റൊരു യുവതിയുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ഇരുവരും തസ്‌ലീമയുടെ സുഹൃത്തുക്കളാണ്.

കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരനെ സഹായിച്ച രണ്ട് യുവാക്കളാണ് മൊഴി നല്‍കാനെത്തിയ മറ്റുള്ളവര്‍. തസ്‌ലീമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ ഹൈബ്രിഡ് കഞ്ചാവ് കൈയിലുണ്ടെന്നും വില്‍പന നടത്തണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കളെ സമീപിച്ചത്.

Tags:    

Similar News