നാരദ ജയന്തി ആഘോഷം: ഭാരതം പ്രകടിപ്പിച്ചത് ആത്മനിര്‍ഭരതയുടെ ബലം: ആര്‍ സഞ്ജയന്‍
ഭാരതം പ്രകടിപ്പിച്ചത് ആത്മനിര്‍ഭരതയുടെ ബലം: ആര്‍ സഞ്ജയന്‍
കൊച്ചി: പഹല്‍ഗാമിന് ശേഷം ഭാരതം പ്രകടമാക്കിയത് ആത്മനിര്‍ഭരതയുടെ ബലമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ചരിത്രത്തിലൊരിക്കലും ഭാരതം ഒരു രാജ്യത്തേയും അങ്ങോട്ട് കയറി ആക്രമിപ്പിട്ടില്ല. ഋഷി ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട് മുന്നോട്ട് പോകുന്നത്. പക്ഷേ ദുര്‍ബലന്‍ എന്ന് ഒരു രാജ്യവും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന നാരദ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 മുതല്‍ ഭാരതത്തിന്റെ ഉയര്‍ന്ന ആത്മ വീര്യം നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയമാണ് പഹല്‍ഗാമിനു ശേഷം നടന്ന ഭാരതത്തിന്റെ തിരിച്ചടിയില്‍ പ്രകടമാവുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള നമ്മുടെ ശേഷിയെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു അത്.
മാധ്യമപ്രവര്‍ത്തന രംഗത്ത് ഇന്ന് പൊതുവേ ഒരു വിശ്വാസത്തകര്‍ച്ച സംഭവിച്ചിട്ടുണ്ടെന്ന് സഞ്ജയന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നിരുത്തരവാദപരമായ വാര്‍ത്തകള്‍ വരുന്നു. മാധ്യമ ധര്‍മ്മം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
എഴുത്തുകാരന്‍ കെ. എല്‍. മോഹനവര്‍മ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിശ്വസംവാദകേന്ദ്രം അദ്ധ്യക്ഷന്‍ എം. രാജശേഖരപ്പണിക്കരെ ആദരിച്ചു. വായുജിത്ത് രാജശേഖരപ്പണിക്കരെ പരിചയപ്പെടുത്തി. കെ എല്‍ മോഹനവര്‍മ പ്രൊഫ എം പി മന്മഥന്‍ അനുസ്മരണം നടത്തി. പ്രഭാഷകന്‍, കഥാപ്രസംഗകന്‍, അദ്ധ്യാപകന്‍, സര്‍വോദയ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രതിഭയായിരുന്നു പ്രൊഫ മന്മഥന്‍ എന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. എം.പി. മന്മഥന്‍ സ്മാരക മാധ്യമപുരസ്‌കാരം 24 ന്യൂസിലെ നിതിന്‍ അംബുജനും ന്യൂ ഇന്ത്യന്‍ പ്രക്‌സ്പ്രസിലെ അബ്ദുള്‍ നാസര്‍ എം. എയ്ക്കും സമ്മാനിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.വി. ബെന്നി, ഓര്‍ഗനൈസര്‍ കേരള ലേഖകന്‍ ടി. സതീശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.