കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. ബൈക്കിലെത്തിയ രണ്ടുപേരെയാണ് പിടികൂടിയത്. നേരത്തെ ബൈക്കിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അഞ്ചു ദിവസം മുന്‍പ് പരപ്പാറ അങ്ങാടിയില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21) ശനിയാഴ്ച വൈകുന്നേരം നാലിനാണ് ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്. ആദ്യം രണ്ടു പേര്‍ ബൈക്കിലെത്തി. പിന്നാലെ കാറില്‍ എത്തിയവരും ഉള്‍പ്പെടെ ആദ്യം അനൂസ് റോഷന്റെ പിതാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച അനൂസിനെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.