ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; വിലപ്പിടിപ്പുള്ള രേഖകള്‍ കത്തിനശിച്ചു
ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം
By : സ്വന്തം ലേഖകൻ
Update: 2025-05-18 09:10 GMT
പാലക്കാട്: കൊല്ലങ്കോട് വീടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. വിലപ്പിടിപ്പുള്ള രേഖകള്‍ കത്തിനശിച്ചു. ഗോപാലകൃഷ്ണന് എന്നയാളുടെ വീട്ടിലാണ് മൊബൈല്‍ പൊട്ടിത്തെറിച്ചത്. മക്കളുടെ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വീടിന്റെ മുകളിലെ നിലയിലെ മുറിയിലാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടിരുന്നത്. ഭക്ഷണം കഴിക്കാനായി കുട്ടികള്‍ താഴെ ഇറങ്ങിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്.