കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു; മണ്ണിടിഞ്ഞത് ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധം നടന്ന അതേ സ്ഥലത്ത്

Update: 2025-05-21 11:47 GMT

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ മണ്ണ് കുത്തിയൊലിച്ച് വീടുകളിലേക്ക് ചെളിയും വെള്ളവും എത്തിയിരുന്നു. ആര്‍ഡിഒ സ്ഥലത്ത് എത്തി. ആര്‍ഡിഒയ്‌ക്കെതിരെ ഇന്നും പ്രതിഷേധം ഉയര്‍ന്നു.

ദേശീയപാത നിര്‍മാണ മേഖലയില്‍ നിന്നുള്ള മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നുവെന്നാരോപിച്ച് ഇന്ന് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണു പ്രതിഷേധം നടത്തിയത്. കലക്ടര്‍ സ്ഥലത്തെത്താമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധം തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.

Similar News