സംസ്ഥാനത്തിന്റെ കടഭാരം കുറയുന്നു; കടക്കെണിയിലെന്നത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപം; രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന്റെ കടഭാരം കുറയുന്നു

Update: 2025-05-21 15:19 GMT

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്. പാര്‍ലമെന്റും സംസ്ഥാന നിയമസഭയും അംഗീകരിച്ച ധന ഉത്തരവാദിത്ത നിയമത്തിനുള്ളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയും റിസര്‍വ് ബാങ്ക് നിബന്ധനകള്‍ പാലിച്ചും മാത്രമാണ് സംസ്ഥാനത്തിന് വായ്പ എടുക്കാനാകുകയെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

കേരളത്തിന് ആഭ്യന്തര സംസ്ഥാന മൊത്ത ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നര ശതമാനം വരെ വായ്പാനുമതിയുണ്ട്. എന്നാല്‍202223ല്‍2.5ശതമാനം, 2023-24ല്‍2.99ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനം വായ്പ എടുത്തത്. നമുക്ക് അര്‍ഹതപ്പെട്ട കടം പോലും കേന്ദ്രം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നമുക്ക് അര്‍ഹതപ്പെട്ട കടം എടുക്കാന്‍ അനുവദിക്കണമെന്ന ശക്തമായ ആവശ്യം അവഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. എന്നിട്ടും അനുവദനീയമായ മൂന്നര ശതമാനത്തില്‍ താഴെയാണ് വായ്പ.

സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ലഭ്യമാക്കിയ ജിഎസ്ഡിപി കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ആകെ കടം ജിഎസ്ഡിപിയുടെ ശതമാനത്തില്‍202021നുശേഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.202021ല്‍ കടവും ജിഎസ്ഡിപിയുമായുള്ള അനുപാതം38.47ശതമാനമായിരുന്നു.202122ല്‍36.31ശതമാനം, 2022-23ല്‍35.38ശതമാനം, 2023-24ല്‍34.2ശതമാനം എന്നിങ്ങനെ കുറയുകയായിരുന്നു.202425ല്‍ ആകട്ടെ33.9ശതമാനമായി താഴ്ന്നു.

2020-21ല്‍ ജിഎസ്ഡിപി7.79ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ സംസ്ഥാനത്തിന്റെ ആകെ ബാധ്യത2.96ലക്ഷം കോടി രൂപയായിരുന്നു.202324ല്‍ ആകെ ബാധ്യത3.91ലക്ഷം കോടിയാണ്. എന്നാല്‍ ജിഎസ്ഡിപി11.46ലക്ഷം കോടിയായി വളര്‍ന്നിരുന്നു.202425ല്‍ ആകെ ബാധ്യത4.31ലക്ഷം കോടി രൂപയാണ്. എന്നാല്‍ ജിഎസ്ഡിപിയാകട്ടെ12.75ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായി കടവും ജിഎസ്ഡിപിയുമായുള്ള അനുപാതം ഉയരുകയല്ല,താഴുകയാണ്.

2001-06കാലഘട്ടത്തില്‍ ജിഎസ്ഡിപി വളര്‍ച്ച13.1ശതമാനമായിരുന്നു. കടത്തിന്റെ വളര്‍ച്ചാ നിരക്ക്14.3ശതമാനവും.200611ല്‍ ജിഎസ്ഡിപി വളര്‍ച്ച13.7ശതമാനമായപ്പോള്‍ കടത്തിന്റെ വളര്‍ച്ച11.4ശതമാനമായി താഴ്ന്നു. വീണ്ടും201116ല്‍ ജിഎസ്ഡിപി വളര്‍ച്ച11.6ശതമായി കുറഞ്ഞപ്പോള്‍ കടത്തിന്റെ വളര്‍ച്ച14.9ശതമാനമായി കുതിച്ചു.201621കാലത്ത് പ്രളയം,കോവിഡ് തുടങ്ങി ദുരന്തങ്ങളുടെ സാഹചര്യത്തില്‍ വളര്‍ച്ച നിരക്ക്6.8ശതമാനമായി കുറഞ്ഞു. കടത്തിന്റെ വളര്‍ച്ചാ നിരക്ക്13.5ശതമാനമായി. വരുമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ വായ്പ എടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു.

2021-25കാലഘട്ടത്തില്‍ ജിഎസ്ഡിപി വളര്‍ച്ചാ നിരക്ക് ശരാശരി13.5ശതമാനമായി ഉയര്‍ന്നപ്പോള്‍ കടത്തിന്റെ വളര്‍ച്ചാ നിരക്ക് ശരാശരി9.8ശതമാനം മാത്രമാണ്. ഒരോ അഞ്ച് വര്‍ഷം കൂടുന്തോറും ആകെ കട ബാധ്യത ഇരട്ടിയാകുന്നതാണ് മൂന്ന് പതിറ്റാണ്ടായി കേരളത്തില്‍ കണ്ടുവരുന്ന സ്ഥിതിവിശേഷം.201011ല്‍ ആകെ ബാധ്യത78,673കോടി രൂപയായി.201516ല്‍ ഇത്1,57,370കോടിയായി.202021ല്‍2,96,901കോടി രൂപ. അഞ്ചു വര്‍ഷത്തില്‍ ബാധ്യത ഇരട്ടിയാകുന്നു. ഈ പ്രവണത അനുസരിച്ച്202526ല്‍ ബാധ്യത ഏതാണ്ട് ആറുലക്ഷം കോടി രൂപയാകണം. ഫലത്തില്‍4.65ലക്ഷം കോടിയില്‍ ആകെ ബാധ്യത നില്‍ക്കുമെന്ന് ഉറപ്പാണ്.

സംസ്ഥാനത്തിന് ഇക്കാലയളവില്‍ അര്‍ഹതപ്പെട്ട വായ്പകള്‍ എടുക്കുന്നതിന് അനുമതി നിഷേധിച്ചതാണ് ഇത്തരത്തില്‍ വായ്പാ ബാധ്യതയുടെ വളര്‍ച്ച കുറയുന്നതിന് കാരണമായത്. എന്നാല്‍,ഈ തുക കൂടി ലഭിച്ചിരുന്നുവെങ്കില്‍ വികസനക്ഷേമ മേഖലകളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഏറ്റെടുക്കാനാകുമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്പയ്ക്കും ഗ്യാരന്റി നില്‍ക്കുന്നതിന്റെ പേരില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന് വായ്പയെടുക്കാവുന്ന തുകയില്‍നിന്ന്3300കോടി രൂപ കുറച്ചു. ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടിന്റെ പേര് പറഞ്ഞാണ് കേരളത്തിന്റെ വായ്പാനുവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തിയത്.

80,000കോടി രൂപയ്ക്കാണ് സംസ്ഥാനം ഗ്യാരന്റി നില്‍ക്കുന്നത്. ഇതിന്റെ അഞ്ചു ശതമാനം ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടായി മാറ്റിവയ്ക്കണമെന്നാണ് ഈ വര്‍ഷം വായ്പയെടുക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കില്‍ വായ്പയെടുക്കാവുന്നതില്‍നിന്ന് ജിഎസ്ഡിപിയുടെ0.25ശതമാനം,അതായത്3300കോടി രൂപ കുറയ്ക്കുമെന്നാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ കത്ത് മുഖാന്തരം അറിയിച്ചത്. ഈ വര്‍ഷം ഡിസംബര്‍വരെ29,529കോടിയാണ് വായ്പയെടുക്കാവുന്നതെന്ന് അറിയിച്ചതിന് പിന്നാലെയാണിത്.

വായ്പാനുമതിയില്‍ അനാവശ്യമായ നിബന്ധനകളാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷം അടിച്ചേല്‍പ്പിക്കുന്നത്. പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ്,കിഫ്ബിയുടെയും ക്ഷേമ പെന്‍ഷന്‍ കമ്പനിയുടെയും വായ്പ എന്നിവയുടെ പേരില്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ അവകാശം വെട്ടിക്കുറയ്ക്കല്‍ നടപടികള്‍ മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു. കിഫ്ബി മുന്‍കാലങ്ങളില്‍ എടുത്ത വായ്പകളുടെ പേരിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വായ്പാനുമതിയില്‍ കുറവ് വരുത്തിയിരുന്നു. ഇപ്പോള്‍ പുതിയ നിബന്ധനകള്‍ കൊണ്ടുവന്നും കേരളത്തിന് ലഭിക്കേണ്ട വായ്പ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര നീക്കം.

ഇതിനുപുറമെയാണ് ഐജിഎസ്ടി വിഹിതത്തില്‍നിന്ന്956.16കോടി രൂപകൂടി വെട്ടിക്കുറച്ചത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഐജിഎസ്ടി തുക കൂടിപോയി എന്ന പേരിലാണ് ഈ തുകയും വെട്ടിക്കുറച്ചത്. എന്നാല്‍ ഐജിഎസ്ടി സംബന്ധമായ കൃത്യമായ കണക്കൊന്നും ഇപ്പോഴും ജിഎസ്ടി സമ്പ്രദായത്തില്‍ ലഭ്യമാക്കിയിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ കടം ജിഎസ്ഡിപി അനുപാതം58.1ശതമാനമാണ്. കേന്ദ്രത്തിന്റെ ആകെ കടം155ലക്ഷം കോടി രൂപയും. ധനഉത്തരവാദിത്ത നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിയില്‍ ധനകമ്മി നിജപ്പെടുത്തുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ധനസ്ഥിതി.202324ല്‍5.6ശതമാനമാണ് ധനകമ്മി.

കഴിഞ്ഞ വര്‍ഷത്തെ ധനകമ്മി4.9ശതമാനത്തില്‍ നില്‍ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ഈവര്‍ഷം4.4ശതമാനമാകുമെന്നും പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍നിന്നും വളരെ ഉയര്‍ന്നതായിരിക്കും അന്തിമ കണക്കുകള്‍ എന്താണ് മുന്‍വര്‍ഷങ്ങളിലെ സ്ഥിതി. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് കേരളത്തില്‍ കടപ്പേടി പരത്താന്‍ നോക്കുന്നത്.

രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ശനിയാഴ്ച മുതല്‍ (24.05.2025)വിതരണം ചെയ്യും. ഇതിനായി1650കോടി രൂപ അനുവദിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. ഒരോരുത്തര്‍ക്കും3,200രുപ വീതം ലഭിക്കും. അഞ്ചു ഗഡുവാണ് കുടിശിക ഉണ്ടായിരുന്നത്. അതില്‍ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News