പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് വൻ അപകടം; ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

Update: 2025-11-20 17:42 GMT

പാലക്കാട്: ആലത്തൂർ പാടൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തോലനൂർ സ്വദേശികളായ ജാഫർ-ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്.

ഇന്ന് രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ ഉമ്മ റഹ്മത്ത്, ഓട്ടോ ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. റസീനയുടെയും റഹ്മത്തിന്റെയും നില ഗുരുതരമാണ്. ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

Similar News