കാട്ടാനയെ തുരത്തുന്നതിനിടെ ചെന്ന് പെട്ടത് കരടിയുടെ മുന്നിൽ; ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക്; ഒഴിവായത് വൻ അപകടം
By : സ്വന്തം ലേഖകൻ
Update: 2025-11-21 06:39 GMT
പാലക്കാട്: മുതലമട കള്ളിയമ്പാറയിൽ കരടിയുടെ മുന്നിൽപ്പെട്ട് രക്ഷപ്പെടുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7:30-ഓടെയാണ് സംഭവം നടന്നത്. കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തുന്ന ദൗത്യത്തിലായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജെ. സനോജ്, കെ. ഗണേശൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ആനയെ ഓടിക്കുന്നതിനിടെ ഇവർ അപ്രതീക്ഷിതമായി കരടിയുടെ മുന്നിൽപ്പെടുകയായിരുന്നു. കരടി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഭയന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ വീണാണ് ഇരുവർക്കും പരിക്കേറ്റത്. എങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.