ലോറിയെ ഓവര്‍ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി; ടയറിനടിയില്‍ പെട്ട് വിമുക്ത ഭടന്‍ മരിച്ചു

നെടുമങ്ങാട്-ആര്യനാട് റോഡില്‍ വിമുക്ത ഭടന്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2025-05-21 13:07 GMT

തിരുവനന്തപുരം: നെടുമങ്ങാട്-ആര്യനാട് റോഡില്‍ വിമുക്ത ഭടന്‍ വാഹനാപകടത്തില്‍ മരിച്ചു. തോളൂര്‍ പെട്രോള്‍ പമ്പിനു സമീപം വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ ഉഴമലയ്ക്കല്‍ വാലൂക്കോണം മുതിയാംകോണം ചിന്നു ഭവനില്‍ കെ.രവീന്ദ്രന്‍ നായര്‍ (65) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച മുതിയാംകോണം സ്വദേശി അനീഷ് കുമാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

ആര്യനാട് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍നിന്ന് കാര്‍ വന്നതോടെ സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി. തെറിച്ചുവീണ രവീന്ദ്രന്‍ നായര്‍ ലോറിയുടെ ടയറിനടിയില്‍ പെടുകയായിരുന്നു.

Tags:    

Similar News