വെള്ളനാട്-കുളക്കോട്-അരുവിക്കര റോഡിലെ ടാര്‍ കുത്തിയിളക്കി കമ്പനി സ്ഥലം വിട്ടെന്ന് പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Update: 2025-05-21 11:50 GMT

തിരുവനന്തപുരം: വെള്ളനാട് കുളക്കോട് - അരുവിക്കര റോഡ് 8.80 കോടിക്ക് നവീകരിക്കാന്‍ കരാര്‍ നല്‍കിയ കമ്പനി നിലവിലുള്ള ടാര്‍ കുത്തിയിളക്കിയ ശേഷം സ്ഥലംവിട്ടെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസെടുത്ത് പൊതുമരാമത്ത് വകുപ്പിന് നോട്ടീസയച്ചു. മേയ് 30 ന് മുമ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു മാസത്തിനകം ടാര്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം കമ്പനി സ്ഥലം വിട്ടിട്ട് ഇപ്പോള്‍ നാലു മാസമായെന്ന് വാളിയറ സ്വദേശി ജെ. ശശി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

റോഡ് സൈഡില്‍ താമസിക്കുന്ന ജനം പൊറുതിമുട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു. ശ്വാസം മുട്ടല്‍, അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവ നാട്ടുകാരെ അസ്വസ്ഥരാകുന്നു. എത്രയും വേഗം റോഡ് ടാര്‍ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ടാര്‍ കുത്തിയിളക്കി അര അടി താഴ്ചയില്‍ സിമന്റും കെമിക്കലും ചേര്‍ത്തു നിരപ്പാക്കിയ അവസ്ഥയിലാണ് റോഡെന്ന് പരാതിയില്‍ പറയുന്നു.

Tags:    

Similar News