വൃഷ്ടിപ്രദേശത്ത് കനത്ത മഴ; കല്ലാര്‍കുട്ടി ഡാം തുറക്കും; പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം
വൃഷ്ടിപ്രദേശത്ത് കനത്ത മഴ; കല്ലാര്‍കുട്ടി ഡാം തുറക്കും
By : സ്വന്തം ലേഖകൻ
Update: 2025-05-24 11:06 GMT
തൊടുപുഴ: ഇടുക്കി കല്ലാര്‍കുട്ടി ഡാം തുറക്കാന്‍ അനുമതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.
ഇതിനിടെ, മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. അതേസമയം, ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുളള റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.