പാടശേഖരത്തില്‍ മീന്‍ പിടിക്കാന്‍ പോയി; കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ടു പേര്‍ മുങ്ങി മരിച്ചു

പാടശേഖരത്തില്‍ മീന്‍ പിടിക്കാന്‍ പോയി; കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ടു പേര്‍ മുങ്ങി മരിച്ചു

Update: 2025-05-31 01:11 GMT

കൊല്ലാട്: വെള്ളം നിറഞ്ഞുകിടന്ന പാടശേഖരത്തിലൂടെ മീന്‍പിടിക്കാന്‍ പോയ രണ്ടുപേര്‍ വള്ളംമറിഞ്ഞ് മുങ്ങിമരിച്ചു. കോട്ടയം കൊല്ലാട് പാറത്താഴെ പി.ജെ. ജോബിന്‍ (36), പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. മരിച്ച ജോബിന്റെ സഹോദരന്‍ ജോഷി രക്ഷപ്പെട്ടു. കൊല്ലാട് പാറയ്ക്കല്‍കടവ് ചാമക്കേരി പാടശേഖരത്തിലൂടെ ചെറിയ വള്ളത്തില്‍ പോകുമ്പോള്‍ വെള്ളിയാഴ്ച 2.30-ഓടെയാണ് അപകടം.

ജോഷി മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

പാറത്താഴെ പരേതരായ ജോണിയുടെയും റോസിയുടെയും മകനാണ് ജോബിന്‍. സാമുവലിന്റെയും പെണ്ണമ്മയുടെയും മകനാണ് അരുണ്‍. സഹോദരന്‍ വരുണ്‍ സാം.

Tags:    

Similar News