കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ കൂടി അറസ്റ്റില്‍

കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ കൂടി അറസ്റ്റില്‍

Update: 2025-06-02 13:49 GMT

കോഴിക്കോട്: കൊടുവള്ളി സ്വദേശി അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു, പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത മലപ്പുറം വേങ്ങര പുള്ളാട്ട് ഷഫീഖിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ടു പോയതില്‍ നേരിട്ടു പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെ ഇന്നു പുലര്‍ച്ചെ അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ സഹോദരിയുടെ ഭര്‍ത്താവാണ് ഷഫീഖ്.

ഇന്നു പുലര്‍ച്ചെ വയനാട്ടില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ മാസം 17-ന് കൊടുവള്ളി കിഴക്കോത്ത് പരപ്പാറയിലെ വീട്ടില്‍ നിന്നായിരുന്നു അന്നൂസ് റോഷനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോയത്.സഹോദരന്‍ അജ്മല്‍ റോഷനുമായി വിദേശത്തു വെച്ചുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.

Similar News