അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കള്‍ക്ക് പരിക്ക്: രണ്ട് പേരുടെ നില അതീവ ഗുരുതരം
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കള്‍ക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-06-04 03:00 GMT
പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു യുവാക്കള്‍ക്ക് പരുക്കേറ്റു. ലോറി ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.