അതിരപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ രണ്ട് പുലികള്‍; ആശങ്കയില്‍ പ്രദേശവാസികള്‍

അതിരപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ രണ്ട് പുലികള്‍; ആശങ്കയില്‍ പ്രദേശവാസികള്‍

Update: 2025-06-07 15:54 GMT

കൊച്ചി: അതിരപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ രണ്ട് പുലികളെ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയില്‍. അതിരപ്പിള്ളി ഓയില്‍ പാം എസ്റ്റേറ്റ് 17 ബ്ലോക്കില്‍ ചെക്‌പോസ്റ്റിന് സമീപമാണ് വീണ്ടും പുലികള്‍ ഇറങ്ങിയത്. വൈകുന്നേരം 6 മണിയോടെയാണ് ചെക് പോസ്റ്റിനു സമീപമുള്ള പാറയുടെ മുകളില്‍ പുലികള്‍ കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്.

ഇന്നലെ ഇതേ സ്ഥലത്ത് വെച്ച് കെ.ആര്‍. ബിജുവിന്റെ പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു. സംഭവം കണ്ട ചെക്പോസ്റ്റിലെ ജീവനക്കാരും പ്ലാന്റേഷന്‍ തെഴിലാളികളും ഒച്ച വെച്ചതോടെ പുലി പ്ലാന്റേഷന്‍ തോട്ടത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. വീണ്ടും അതേ സ്ഥലത്ത് പുലി ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പുലി ഇറങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ, നിരവധി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.

Similar News