പിറവത്ത് നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയെ കോയമ്പത്തൂരില്‍ കണ്ടെത്തി

പിറവത്ത് നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയെ കോയമ്പത്തൂരില്‍ കണ്ടെത്തി

Update: 2025-06-07 17:02 GMT

കൊച്ചി: എറണാകുളം പിറവത്ത് നിന്ന് കാണാതായ പാമ്പാക്കുട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി അര്‍ജുന്‍ രഘുവിനെ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നും കുട്ടി വീട്ടിലേക്ക് വിളിച്ചു.പാലക്കാടുള്ള ബന്ധുക്കള്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. അര്‍ജുനെ വീട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അര്‍ജുന്‍ തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓണക്കൂര്‍ കരയോഗപ്പടിക്ക് സമീപം ഓലോത്തില്‍ വീട്ടില്‍ രഘുനാഥന്റെ മകനാണ്. മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകന്‍ വീട്ടിലെത്തിയില്ലെന്ന കാര്യം അറിഞ്ഞത്.

അന്വേഷണത്തില്‍ അര്‍ജുന്‍ സ്‌കൂളിലെത്തിയിരുന്നില്ലെന്നും ബോദ്ധ്യപ്പെട്ടിരുന്നു. അന്ന് വൈകിട്ട് കുട്ടി പേപ്പതിയില്‍ ബസിറങ്ങിയെന്ന് സ്വകാര്യ ബസ് കണ്ടക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Similar News