ഏഴ് കിലോ കഞ്ചാവുമായി കോണ്‍ഗ്രസ് പഞ്ചായത്തംഗവും രണ്ടു പേരും പിടിയില്‍; പരിശോധന കട്ടപ്പന പോലീസിന്റെ നേതൃത്വത്തില്‍

ഏഴ് കിലോ കഞ്ചാവുമായി കോണ്‍ഗ്രസ് പഞ്ചായത്തംഗവും രണ്ടു പേരും പിടിയില്‍

Update: 2025-06-07 12:33 GMT

കട്ടപ്പന: കോണ്‍ഗ്രസ് നേതാവായ ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് ഏഴ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍തന്നെ പ്രവര്‍ത്തിക്കുന്ന കടയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ രതീഷിനെയും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്റ, ലക്കി നായക് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന എസ്ഐ എബി ജോര്‍ജും സംഘവുമാണ് പരിശോധന നടത്തിയത്.

അതേസമയം കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഇന്നലെ വ്യാജ വാറ്റുമായി എക്‌സൈസ് പിടികൂടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയും സഹായിയും ബിജെപി പ്രവര്‍ത്തകനുമായ മുനമ്പത്ത് താഴെ അഭിലാഷിനെയുമാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്നരലിറ്റര്‍ ചാരായം, 50 ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ്, വാറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടികൂടി. കോട്ടക്കടപ്പുറം മിനി ഗോവയ്ക്ക് സമീപത്തായി പ്രത്യേകം ഷെഡ് കെട്ടിയുണ്ടാക്കിയാണ് വ്യാജ ചാരായമുണ്ടാക്കിയത്. പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News