സ്കൂട്ടറിനെ വെട്ടിച്ചപ്പോള്‍ കാര്‍ നിയന്ത്രണംവിട്ട് കനോലി കനാലിലേക്ക് മറിഞ്ഞു; അമ്മയേയും മകളേയും രക്ഷപ്പെടുത്തി
കാര്‍ നിയന്ത്രണംവിട്ട് കനോലി കനാലിലേക്ക് മറിഞ്ഞു
By : സ്വന്തം ലേഖകൻ
Update: 2025-06-10 13:44 GMT
കോഴിക്കോട്: കാര്‍ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. കാരപ്പറമ്പ് കുണ്ടുപറമ്പ് റോഡില്‍ മുടപ്പാട്ട് പാലത്തിന് സമീപം കനോലികനാലിലേക്കാണ് കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്തി. എതിരേവന്ന സ്കൂട്ടറിനെ വെട്ടിച്ചപ്പോള്‍ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കനാലിലേക്ക് കാര്‍ മറിയുന്നത് കണ്ട ഉടനെ പ്രദേശത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.