ബാരപോള്‍ പദ്ധതിയുടെ കനാല്‍ തകര്‍ച്ച പരിഹരിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി
ബാരപോള്‍ പദ്ധതിയുടെ കനാല്‍ തകര്‍ച്ച പരിഹരിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിക്കും
ഇരിട്ടി:ബാരപോള്‍ ചെറുകിട ജലവൈദ്യുത പദ്ധതി, കനാല്‍ തകര്‍ച്ച, മന്ത്രി കെ കൃഷ്ണന്‍കുട്ടി
പരിഹരിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കികൊണ്ട് അപകടരഹിത പദ്ധതിയാക്കി മാറ്റുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷണന്‍കുട്ടി പറഞ്ഞു. കനാലിന്റെ തകര്‍ന്ന ഭാഗവും പദ്ധതി പ്രദേശവും കനാലിന്റെ ആരംഭവും കണ്ടു മനസിലാക്കിയ മന്ത്രി ജനങ്ങള്‍ക്ക് ആശങ്കയില്ലാത്ത വിധം പദ്ധതിയെ മാറ്റാന്‍ വേണ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രണ്ട് കിലോമീറ്ററോളം കനാല്‍കരയിലൂടെ നടന്ന് പരിശോധിച്ചു. നാല് കിലോമീറ്റര്‍ കനാലില്‍ 1.4 കി.മി. ഭാഗമാണ് അപകടമേഖലയായി കണ്ടെത്തിയത്. അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ വേണ്ടത് ചെയ്യാനാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചതെന്ന് മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലുള്ള 1.4 കി.മി. കനാലിന് പകരം പൈപ്പ് വഴി ജലം എത്തിക്കാനുള്ള ശ്രമം ആലോചിച്ചു കൂടെയെന്ന് മന്ത്രി ഉദ്യേഗസ്ഥരോട് ആരാഞ്ഞു.
എല്ലാ കാര്യവും വിശദമായി പരിശോധിച്ച് വൈദ്യുതി ബോര്‍ഡിന് അമിത ചെലവ് വരാത്തതും കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ പദ്ധതികള്‍ തയ്യാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനാലിന്റെ ചോര്‍ച്ച കാരണം അപകടാവസ്ഥയില്‍ ആയ കുറ്റിയാനിക്കല്‍ ബിനോയിയുടെ വീട്ടിലും മന്ത്രി സന്ദര്‍ശിച്ചു. രണ്ടുവര്‍ഷമായി ബിനോയിയുടെ കുടുംബത്തെ ഇവിടെനിന്നും മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ് .
കെഎസ്ഇബി കോഴിക്കോട് ജനറേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എം. സലീന, ബാരാപോള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.എസ്. യദുലാല്‍, സിവില്‍ വിഭാഗം (പഴശ്ശി) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി. അനില്‍കുമാര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം.കെ. അജിത്ത്, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ടി.പി. മനോജ്, എം. കിഷോര്‍, തുഷാര, എം.സി. ബിന്ദു, സബ് എന്‍ജിനീയര്‍ എം.ടി. സനൂപ്ദാസ്, അയ്യന്‍കുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഐസക് ജോസഫ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താനി, ഷൈനി വര്‍ഗീസ്, സെലീന ബിനോയി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.