കനത്ത നീരൊഴുക്ക്; കല്ലാര്‍കുട്ടി, പാംബ്‌ള ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തും: പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

കനത്ത നീരൊഴുക്ക്; കല്ലാര്‍കുട്ടി, പാംബ്‌ള ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തും

Update: 2025-06-11 00:46 GMT

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് പല ജില്ലകളിലും പെയ്തിറങ്ങുന്നത്. അടുത്ത ഏഴ് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കിയില്‍ മാത്രം അടുത്ത മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം. ജൂണ്‍ 14ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

അടുത്ത മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട്

ഇടുക്കിയില്‍ ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കിയില്‍ അടുത്ത മൂന്നു മണിക്കൂര്‍ മാത്രം ഓറഞ്ച് അലര്‍ട്ട്. ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    

Similar News