സോഷ്യല്‍ മീഡിയയിലൂടെ വീട്ടമ്മയ്ക്ക് നിരന്തരം അശ്ലീല സന്ദേശം; മെസേജ് അയക്കരുതെന്ന് ഭാര്യയും ഭര്‍ത്താവും പലതവണ പറഞ്ഞിട്ടും കേട്ടില്ല: പോലീസുകാരന് സസ്‌പെന്‍ഷന്‍

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; പോലീസുകാരന് സസ്‌പെന്‍ഷന്‍

Update: 2025-06-12 02:19 GMT

നാദാപുരം: സമൂഹമാധ്യമങ്ങളിലൂടെ വീട്ടമ്മയ്ക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ കടമേരി സ്വദേശി സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശല്യം സഹിക്കാനാവാതെ വീട്ടമ്മ ഭര്‍ത്താവുമൊത്ത് പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുക ആയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. വീട്ടമ്മയുടെ പരാതിയില്‍ സുരേഷിനെതിരെ നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

റൂറല്‍ എസ്പിയുടെ ഉത്തരവിലാണ് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വാട്‌സാപ്പിലൂടെയാണ് ആദ്യം ശല്യം തുടങ്ങിയത്. ആദ്യമാദ്യം വാട്‌സാപ്പിലൂടെ മെസേജ് വന്നപ്പോള്‍ ആവര്‍ത്തിക്കരുതെന്ന് വീട്ടമ്മ പലകുറി പറഞ്ഞു, എന്നാല്‍ ഇത് വകവക്കാതെ സുരേഷ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ഇതോടെ വീട്ടമ്മ ഭര്‍ത്താവിനോടും വിവരം പറഞ്ഞു. ഭര്‍ത്താവും പലതവണ പൊലീസുകാരനോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും സുരേഷ് ഇത് കൂട്ടാക്കിയില്ല.

മാത്രമല്ല വാട്‌സാപ്പിനു പുറമേ ഇന്‍സ്റ്റഗ്രാമിലൂടെയും ഇയാള്‍ സന്ദേശം അയച്ചുതുടങ്ങി. ശല്യം കൂടിയതോടെയാണ് ദമ്പതികള്‍ പോലിസില്‍ പരാതി ന്‍കിയത്. സുരേഷിനെതിരെ നാദാപുരം പൊലീസിനു വീട്ടമ്മ പരാതി നല്‍കി. പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി. വകുപ്പുതല നടപടിക്ക് പുറമേ പൊലീസ് നടപടിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News