മൂടല്‍മഞ്ഞ് കാരണം കാട്ടാന അടുത്തെത്തിയത് അന്തോണി കണ്ടില്ല; വണ്ടിപ്പെരിയാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മൗണ്ട് എസ്റ്റേറ്റില്‍ ജോലിചെയ്തുകൊണ്ടിരുന്ന അന്തോണി(60)ക്കാണ് പരിക്കേറ്റത്. വെള്ളി പകല്‍ 11ഓടെയാണ് സംഭവം. കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന അന്തോണി റോഡിലേക്കിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമണമുണ്ടായത്. മൂടല്‍മഞ്ഞ് കാരണം കാട്ടാന അടുത്തെത്തിയത് അന്തോണി കണ്ടില്ല. തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അന്തോണിയെ കൂടെയുള്ള തൊഴിലാളികള്‍ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി വണ്ടിപ്പെരിയാര്‍ മൗണ്ട്, സത്രം പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. സ്ഥിരമായി മേഖലയിലെത്തുന്ന ഇവ തോട്ടങ്ങളഎചദ ഉള്‍പ്പടെ കൃഷികള്‍ നശിപ്പിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.