ഒന്‍പതാം വളവില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡില്‍ നിന്നും തെന്നിമാറി കൊക്കയ്ക്ക് തൊട്ടടുത്തെത്തി തടഞ്ഞു നിന്നു; താമരശേരി ചുരത്തില്‍ ലോറി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
By : സ്വന്തം ലേഖകൻ
Update: 2025-06-13 12:39 GMT
കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ ലോറിയുടെ ടയര്‍ പൊട്ടി അപകടം. ലോറി കൊക്കയിലേക്ക് മറിയാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഒന്‍പതാം വളവില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡില്‍ നിന്നും തെന്നിമാറി കൊക്കയ്ക്ക് തൊട്ടടുത്തെത്തി തടഞ്ഞുനില്ക്കുകയായിരുന്നു. പുതിയ സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നതിനാലാണ് അപകടം ഒഴിവായത്.