സിഎംപി നിയന്ത്രണത്തിലുള്ള ആശുപത്രിയെ സ്തംഭിപ്പിക്കാന്‍ സിഐടിയു; എംവിആര്‍ കാന്‍സര്‍ സെന്ററില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

Update: 2025-06-13 15:30 GMT

കോഴിക്കോട്: എംവിആര്‍ കാന്‍സര്‍ സെന്ററില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്. ദിവസേന നൂറിലധികം രോഗികള്‍ ചികില്‍സക്കായി എത്തുന്ന കോഴിക്കോട് ചൂലൂരില്‍ സ്ഥിതി ചെയ്യുന്ന എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആശുപത്രിയില്‍ ജീവനക്കാരോട് മാനേജ്‌മെന്റിന്റെ അവഗണന. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സ്മാരുമൊഴികെയുള്ള ജീവനക്കാരോട് മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നയങ്ങളാണ് കൈ കൊള്ളുന്നതെന്നാണ് പരാതി.

സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം. തൊഴിലാളി വിരുദ്ധ നടപടികള്‍ പിന്‍വലിക്കുക, ന്യായമായ കൂലി നല്‍കുക, എട്ട് മണിക്കൂര്‍ 3 ഷിഫ്റ്റ് സംവിധാനം നടപ്പാക്കുക എന്നതാണ് പ്രധാന ആവശ്യങ്ങള്‍. നിയമാനുസൃത ലീവുകളും ലീവാനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുക, റിട്ടയര്‍മെന്റ് പ്രായം അറുപതാക്കുക എന്നിവയും സമരക്കാരുടെ ആവശ്യമാണ്. യുഡിഎഫിനൊപ്പമുള്ള സിഎംപി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സഹകരണ ആശുപത്രി.

Similar News