ഒരാഴ്ചത്തെ ഫെയ്‌സ്ബുക്ക് സൗഹൃദം; യുവതിയെ ഫാം ഹൗസിലേക്ക് ക്ഷണിച്ചു വരുത്തി യുവാവ്; വാക്കു തര്‍ക്കത്തിനിടെ കൊന്നു കുഴിച്ചു മൂടി: എഞ്ചനീയറിംഗ് ബിരുദധാരിയായ യുവാവ് അറസ്റ്റില്‍
യുവതിയെ കൊന്ന് ഫാമില്‍ കുഴിച്ചുമൂടി; യുവാവ് അറസ്റ്റില്‍
മൈസൂരു: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമിലേക്ക് ക്ഷണിച്ചു വരുത്തി കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് കൊലപതക കേസില്‍ പോലീസ് പിടികൂടിയത്. ഒരാഴ്ചത്തെ സൗഹൃത്തിനൊടുവില്‍ ഫാം ഹൗസില്‍ വെച്ച് ഇരുവരും കണ്ടു മുട്ടാന്‍ തീരുമാനിക്കുക ആയിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച ഹാസനിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് ഇരുവരും കണ്ട് മുട്ടിയത്. ശനിയാഴ്ച ഫാം ഹൗസിലെത്തിയ ഇവര്‍തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗൗഡയുടെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഗൗഡ യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുപോയി കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമില്‍ കുഴിച്ചിട്ട ശേഷം കടന്നു കളഞ്ഞു.
പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ കോള്‍ റെക്കോഡ് പരിശോധിച്ച പോലീസ് ബുധനാഴ്ച വൈകീട്ടുതന്നെ പുനീതിനെ അറസ്റ്റ്ചെയ്യുകയായിരുന്നു.