പായിപ്പാട് സ്വദേശിയായ യുവാവ് മാള്‍ട്ടയില്‍ മരിച്ചു; കുഴഞ്ഞ് വീണ് മരിച്ചത് മാള്‍ട്ടയില്‍ വിദ്യാര്‍ത്ഥി ആയിരുന്ന അരുണ്‍കുമാര്‍
പായിപ്പാട് സ്വദേശിയായ യുവാവ് മാള്‍ട്ടയില്‍ കുഴഞ്ഞ് വീണ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-08 00:41 GMT
ചങ്ങനാശേരി: പായിപ്പാട് സ്വദേശിയായ യുവാവ് മാള്‍ട്ടയില്‍ മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ പുത്തന്‍വീട്ടില്‍ ഹരികുമാറിന്റെ മകന് എച്ച്.അരുണ്‍കുമാറാണു മരിച്ചത്. കുഴഞ്ഞുവീണു മരിച്ചെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. മാള്‍ട്ടയില്‍ വിദ്യാര്‍ഥിയായിരുന്നു. അമ്മ: ഓമന. ഭാര്യ: ഹയ സനില്‍. മകള്‍: ആത്മിക.