എറണാകുളത്ത് നാലുഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുമായി രണ്ടു പേര്‍ അറസ്റ്റില്‍; പിടിയിലായത് ഐടി ജീവനക്കാരായ യുവതിയും യുവാവും
എറണാകുളത്ത് എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുമായി രണ്ടു പേര്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് ലഹരിമരുന്നുമായി ഐടി ജീവനക്കാരായ യുവാവും യുവതിയും പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ്, ലക്ഷദ്വീപ് സ്വദേശി ഫരീദ എന്നിവരാണ് പിടിയിലായത്. നാലുഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
എറണാകുളം പള്ളിമുക്കിലെ ഇലക്ട്രോണിക് സ്ട്രീറ്റില്‍ ഇരുവരും താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നാണ് പിടികൂടുന്നത്. പ്രതികള്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കി. എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദും സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് സൂചന. ഇവര്‍ക്ക് ലഹരിമരുന്നുകള്‍ ലഭിച്ചതെവിടെ നിന്നാണ്, ആര്‍ക്ക് കൈമാറാനാണ് ഇത് എത്തിച്ചത് തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തത വരുകയുള്ളൂ.