വെങ്ങളത്ത് ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി; 20 പേര്‍ക്ക് പരിക്കേറ്റു
ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി; 20 പേര്‍ക്ക് പരിക്കേറ്റു
By : സ്വന്തം ലേഖകൻ
Update: 2025-07-10 11:43 GMT
കോഴിക്കോട്: കൊയിലാണ്ടി വെങ്ങളത്ത് സ്വകാര്യബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു കയറി അപകടം. 20 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ചത്. ആരുടേയും പരിക്ക് ഗുരുതരം അല്ലെന്നാണ് വിവരം. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ വെങ്ങളം പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരുമീറ്ററോളം കൈവരിയിലേക്ക് ഇടിച്ചുനില്‍ക്കുന്ന തരത്തിലായിരുന്നു ബസ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.