നായയുടെ കടിയേറ്റ വിവരം മറച്ചുവെച്ചു; രണ്ട് മാസത്തിന് ശേഷം 24കാരന് ദാരുണാന്ത്യം
നായയുടെ കടിയേറ്റ വിവരം മറച്ചുവെച്ചു; രണ്ട് മാസത്തിന് ശേഷം 24കാരന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-07-10 12:01 GMT
ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയില്‍ നായയുടെ കടിയേറ്റ് രണ്ട് മാസത്തിന് ശേഷം 24കാരന് ദാരുണാന്ത്യം. കുപ്പാട്ടി സ്വദേശി എഡ്വിന് ബ്രയാന്‍ ആണ് ചികിത്സയ്ക്കിടെ മരിച്ചത്. നായകടിയേറ്റ വിവരം ഇയാള്‍ തുടക്കത്തില്‍ ആരോടും പറഞ്ഞിരുന്നില്ല. അതിനാല്‍ ചികിത്സ വൈകിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിന് ശേഷം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ യുവാവിന്റെ ജീവന് രക്ഷിക്കാനായില്ല. എംബിഎ ബിരുദധാരിയാണ് മരിച്ച എഡ്വിന്. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.