നിയന്ത്രണം വിട്ട കാറിടിച്ചു: റോഡിലൂടെ നടന്നു പോയ യുവതി മരിച്ചു; പിഞ്ചുകുഞ്ഞടക്കം പരുക്കില്ലാതെ രക്ഷപ്പെട്ടു

കാറിടിച്ച് കാല്‍നടയാത്രികയായ യുവതി മരിച്ചു

Update: 2025-07-10 12:06 GMT

അടൂര്‍: കാറിടിച്ച് കാല്‍നടയാത്രികയായ യുവതി മരിച്ചു. മണ്ണടി ദേശകല്ലുംമൂട് കൈമളഴികത്ത് വീട്ടില്‍ അശോകന്റേയും രമയുടേയും മകള്‍ ഐശ്വര്യ അശോകന്‍(22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയും ഇവരുടെ കുഞ്ഞും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഉച്ചയ്ക്ക് രണ്ടിന് എം.സി റോഡില്‍ ഏനാത്ത് മിസ്മ ആശുപത്രിക്കു സമീപമാണ് അപകടം. കുളക്കട ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഐശ്വര്യയും കൂടെയുള്ളവരും. സഹോദരങ്ങള്‍: അനന്തു പരേതയായ ആര്യ.

Tags:    

Similar News