പെരുമണ്ണയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവുചെടി വളര്‍ത്തി; പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസ്

Update: 2025-07-12 09:49 GMT

കോഴിക്കോട്: പെരുമണ്ണയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവുചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പെരിങ്ങത്തുപറമ്പ് ഷെഫീഖ് (29) ആണ് പിടിയിലായത്. ഏകദേശം 240 സെന്റിമീറ്റര്‍ പൊക്കമുള്ള, പൂര്‍ണവളര്‍ച്ചയെത്തിയ കഞ്ചാവ് ചെടിയാണ് ഷെഫീറിന്റെ ടെറസില്‍നിന്ന് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ടെറസിലാണ് ഇയാള്‍ കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘവും നടക്കാവ് പോലീസും ചേര്‍ന്ന് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. പോലീസ് പരിശോധന നടത്തുന്നതിനിടെ ഷെഫീഖ് വീട്ടില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഷെഫീഖിനുമേല്‍ എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Similar News