പരാതിക്കാരുമായി ചര്‍ച്ച നടത്തുന്നത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം; സ്‌കൂള്‍ സമയമാറ്റ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പരാതിക്കാരുമായി ചര്‍ച്ച നടത്തുന്നത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. തീരുമാനം മാറ്റാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഫ്രി മുത്തുക്കോയ തങ്ങളുമായി ഫോണില്‍ സംസാരിച്ചു. ആശയകുഴപ്പം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചു. ആരോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് സമസ്ത സമര പ്രഖ്യാപനം നടത്തിയത്. അടുത്തയാഴ്ച സമസ്തയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂളുകളില്‍ പാദപൂജ നടത്താന്‍ അനുവദിക്കില്ല. ഗവര്‍ണറുടെ ആഗ്രഹങ്ങള്‍ നടക്കില്ല. പാദപൂജ നടത്തുന്ന സ്‌കുളുകള്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.