വകതിരിവ് എന്നൊരു വാക്ക് മലയാളത്തിലുണ്ട്; ഇത് ട്യൂഷന്‍ ക്ലാസിലോ യൂണിവേഴ്‌സിറ്റിയിലോ പോയാല്‍ കിട്ടില്ല; അവനവന്‍ തന്നെ ഉണ്ടാക്കിയെടുക്കേണ്ട ശീലം; എഡിജിപി അജിത് കുമാറിനെ വിമര്‍ശിച്ച് മന്ത്രി രാജന്‍

Update: 2025-07-16 07:46 GMT

തിരുവനന്തപുരം: എഡിജിപി എം. ആര്‍ അജിത്കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയെ രൂക്ഷമായി വിമര്‍ശിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. വകതിരിവ് എന്നൊരു വാക്ക് മലയാളത്തിലുണ്ട്. ഇത് ട്യൂഷന്‍ ക്ലാസിലോ യൂണിവേഴ്‌സിറ്റിയിലോ പോയാല്‍ കിട്ടില്ല. അവനവന്‍ തന്നെ ഉണ്ടാക്കിയെടുക്കേണ്ട ശീലമാണെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

എഡിജിപി എം.ആര്‍.അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര നടത്തിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എഡിജിപിക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. അജിത്കുമാറിന്റെ പ്രവൃത്തി മനഃപൂര്‍വമെന്നായിരുന്നു കോടതി വിമര്‍ശനം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആംബുലന്‍സില്‍ പോകാമായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.

Similar News